അദ്ധ്യാപകന്‍ കെ.കെ. അനീഷിന് സ്മാരകമായി നിര്‍മ്മിച്ച വായനശാല 31 ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

നാദാപുരം: മാനേജ്മെന്റും വിദ്യാഭ്യാസ വകുപ്പും വേട്ടയാടി ജീവനെടുത്ത മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകന്‍ കെ.കെ. അനീഷിന് സ്മാരകമായി നിര്‍മ്മിച്ച വായനശാല ഈ മാസം 31ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നാദാപുരം എം.എല്‍.എ. ഇ കെ. വിജയന്‍ അദ്ധ്യക്ഷത വഹിക്കും.
ഫോട്ടോ അനാച്ഛാദനം തുണേരി ബ്ലോക്ക് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണനും റിപ്പോര്‍ട്ട് അവതരണം ടി.വി. ഗോപാലന്‍ മാസ്റ്ററും നിര്‍വ്വഹിക്കും. പി. മോഹനന്‍ മാസ്റ്റര്‍ , പി.കെ.സതീശ് മാസ്റ്റര്‍, വി.പി.കുഞ്ഞികൃഷ്ണന്‍, പി.പി. ചാത്തു, ടി കെ.അരവിന്ദാക്ഷന്‍, ടി.കെ. രാജുമാസ്റ്റര്‍, പി.കെ.ബാലന്‍ മാസ്റ്റര്‍, വി. കുഞ്ഞിക്കണ്ണന്‍, കെ.പവിത്രന്‍ മാസ്റ്റര്‍ , കെ.പി.നാരായണന്‍, ടി.കെ.ബാലന്‍ ,ഇ കെ.സജിത്ത് കുമാര്‍, കെ.പി.ഗംഗാധരന്‍, ടി.സുധിര്‍ എന്നിവര്‍ സംസാരിക്കും. വി.രാജീവ് സ്വാഗതവും പി.രാജേഷ് നന്ദിയും പറയും.

2017 സപ്തംബര്‍ 2 ന് അനീഷിന്റെ വേര്‍പാടിന് മുന്ന് വര്‍ഷം പുര്‍ത്തിയാവുകയാണ്. അദ്ദേഹത്തിന്റെ ജന്മനാടയ എടച്ചേരിയിലെ ചുണ്ടയില്‍ താഴെയാണ് അനീഷ് മാസ്റ്ററിന് ഉചിതമായ സ്മാരകം 11 മാസം കൊണ്ട് പൂര്‍ത്തികരിച്ചത് . പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ രാജീവ് വളളില്‍ , കണ്‍വീനര്‍ ടി.വി.ഗോപാലന്‍ മാസ്റ്റര്‍ ,കെ.പി.ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

