അത്തോളി GVHSS ൽ സയൻസ് പാർക്ക് ഒരുങ്ങുന്നു

അത്തോളി: വിത്തും ചെടികളും ശേഖരിച്ച് ഉദ്യാന പരിപാലനത്തിനും സംരക്ഷണത്തിനും കുട്ടികളില്‍ താല്‍പര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അത്തോളി ഗവ. വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ശലഭോദ്യാനം, ഔഷധോദ്യാനം, സയന്‍സ് പാര്‍ക്ക് തുടങ്ങിയവ ഒരുക്കുന്നു. വിദ്യാലയത്തിൻ്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതോടൊപ്പം അക്കാദമിക നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 2017-18 വര്‍ഷത്തില്‍ സ്കൂളില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തത്.
ഇതിൻ്റെ ആദ്യപടിയായി ശലഭോദ്യാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശലഭങ്ങളുടെ ജീവചരിത്രം കാണിക്കുന്ന ശില്‍പവും പാര്‍ക്കില്‍ സ്ഥാപിക്കും. പാര്‍ക്കിന് മുന്‍വശത്തുള്ള കിണറിൻ്റെ ചുറ്റുമതില്‍ മോടി കൂട്ടും. കുറഞ്ഞ സ്ഥലത്ത് ചെടികള്‍ എങ്ങനെ വളര്‍ത്തണമെന്ന് മനസ്സിലാക്കിക്കൊടുക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ ഉദ്യാനത്തിന്‍െറ മനോഹാരിത വര്‍ധിപ്പിക്കും. ഉദ്യാനഭംഗി ആസ്വദിക്കാനായി ഇരിപ്പിടവും തയാറാക്കും.

കടകളിൽ ഓണക്കാല സംയുക്ത പരിശോധന:17 കേസുകൾ റജിസ്റ്റർചെയ്തു

ഈ വര്‍ഷം ഉദ്യാനത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. വിദ്യാലയത്തിലെ സയന്‍സ് അധ്യാപകരാണ് ഈ പ്രൊജക്ടിന് നേതൃത്വം നല്‍കുന്നത്. 2.5 ലക്ഷം രൂപയാണ് ശലഭോദ്യാനത്തിൻ്റെ ചെലവ് കണക്കാക്കുന്നത്. വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരുടെ സഹായത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ശലഭോദ്യാനത്തിൻ്റെ തുടര്‍ച്ചയായി ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലെ മാതൃകകള്‍ ഉള്‍പ്പെടുത്തി സയന്‍സ് പാര്‍ക്ക് നിര്‍മാണവും ലക്ഷ്യമിടുന്നുണ്ട്. ശില്‍പ്പി രാജേഷ് പരപ്പിലിൻ്റെ നേതൃത്വത്തിലാണ് നിര്‍മാണം.

