അതിരപ്പിള്ളി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി

ചാലക്കുടി: അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ ഒരാളെ പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടു കാണാതായി. എറണാകുളം വടുതല പുലിക്കോട്ടില്‍ സാമുവലിന്റെ മകന്‍ സാക്‌സ(23)നെയാണ് കാണാതായത്.
വെറ്റിലപ്പാറ 13 ല്‍ ചാലക്കുടിപ്പുഴയില്‍ വൈകിട്ട് 5.45 നായിരുന്നു സംഭവം. ഏഴംഗ സംഘമാണ് അതിരപ്പിള്ളിയിലെത്തിയത്. പുഴയില്‍ കുളിക്കുന്നതിനിടെ സാക്‌സണും അര്‍ജുനനും ഒഴുക്കില്‍പ്പെട്ടു.

കൂടെയുണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അര്‍ജുനനെ കരയ്‌ക്കെത്തിച്ചു. എന്നാല്‍ സാക്‌സനെ കണ്ടെത്താനായില്ല. ചാലക്കുടിയില്‍നിന്നു ഫയര്‍ഫോഴ്‌സെത്തിയെങ്കിലും ഇരുട്ടായതിനാല്‍ പുഴയിലിറങ്ങാനുമായില്ല.
Advertisements

