KOYILANDY DIARY.COM

The Perfect News Portal

അതിദാരിദ്ര്യ നിർമാർജനം: തദ്ദേശ സ്ഥാപന അധ്യക്ഷർക്കും സെക്രട്ടറിമാർക്കും പരിശീലനം നൽകി

കോഴിക്കോട്‌: സംസ്ഥാനത്ത്‌ അതിദാരിദ്ര്യ നിർമാർജനത്തിന്‌ സൂക്ഷ്‌മ പദ്ധതി തയ്യാറാക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷർക്കും സെക്രട്ടറിമാർക്കും പരിശീലനം നൽകി.  ഇരിങ്ങൽ സർഗാലയയിൽ വെച്ച് നടന്ന പരിപാടി  ടി. പി രാമകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം ചെയ്‌തു. എ.ഡി.സി (ജനറൽ) മിനി, കില റിസോഴ്‌സ്‌ പേഴ്‌സൺമാരായ  അരവിന്ദാക്ഷൻ, പി. കെ ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.

70 പഞ്ചായത്തുകളിലെയും ഏഴ്‌ നഗരസഭകളിലെയും കോർപറേഷനിലെയും പ്രതിനിധികൾ പങ്കെടുത്തു. സർവേയിൽ അതിദരിദ്രരായി കണ്ടെത്തിയവരുടെ പ്രശ്‌നം പരിഹരിക്കാൻ അടിയന്തര, ഹ്രസ്വകാല, ദീർഘകാല പദ്ധതികൾക്ക്‌ രൂപം നൽകുകയാണ്‌ പരിശീലനത്തിന്റെ ലക്ഷ്യം. മൂന്ന്‌ ഘട്ടമായാണ്‌ പരിശീലനം. ബുധനാഴ്‌ച 19 വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കുള്ള പരിശീലനം മലാപ്പറമ്പ്‌ ക്രൈസ്‌റ്റ്‌ ഹാളിൽ നടക്കും.


Share news

Leave a Reply

Your email address will not be published. Required fields are marked *