അണ്ടര്‍ 12 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി.സ്‌കൂളില്‍ സംഘടിപ്പിച്ച അണ്ടര്‍ 12 ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കൊയിലാണ്ടി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ പി.പി.രാജന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ടി.ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ എ.കെ.വീണ, ഇ.കെ.അബൂബക്കര്‍, ശ്രീ ജ, കെ.റിയാസ് എന്നിവര്‍ സംസാരിച്ചു. എം.ശശികുമാര്‍ സ്വാഗതവും ഐ.ബഷീര്‍ നന്ദിയും പറഞ്ഞു. മേളയുടെ സമാപനത്തില്‍ ബി.പി.ഒ. എം.ജി.ബല്‍രാജ് ട്രോഫികള്‍ വിതരണം ചെയ്തു.
