അടൽ ടിങ്കറിങ് ലാബ് ഇനി കൊയിലാണ്ടിക്ക് സ്വന്തം

കൊയിലാണ്ടി: അടൽ ടിങ്കറിങ് ലാബ് ഇനി കൊയിലാണ്ടിക്ക് സ്വന്തം. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ നൂതനമായ സാധ്യതകൾ വിദ്യാർത്ഥികൾക്കും പൊതു സമൂഹത്തിനും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘അടൽ ടിങ്കറിങ്ങ് ലാബ് കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോട് കൂടി സജ്ജീകരിച്ച ലാബിൽ വിവര സാങ്കേതിക വിദ്യ, റോബോട്ടിക്സ് എഞ്ചിനിയറിങ്, നിർമ്മിത ബുദ്ധി എന്നിവയുടെ കൃത്യതയാർന്ന മിശ്രണമാണ് നടക്കുക.

മാറുന്ന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി പുതിയ ഉപകരണങ്ങൾ രൂപകൽപ്പന ചെയ്യാൻ ഈ ലാബ് കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നു. സാങ്കേതിക വിദ്യ സമൂഹ നൻമയ്ക്ക് എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ലാബിൽ മെയ് മാസം മുതൽ കുട്ടികൾക്ക് വിദഗ് പരിശീലനം നൽകും. ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.വത്സല, വി. എച്ച്. എസ്.സി പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പ്രധാനാധ്യാപിക ‘ പി.സി.ഗീത. , എം.ജി പ്രസന്ന, എം.കെ. മുബഷിർ. കെ.പ്രദീപ്, പ്രതിഭ പറമ്പത്ത്, പി.സുധീർ കുമാർ എന്നിവ ർ സംസാരിച്ചു.


