അടുവാട് എല്‍.പി. സ്കൂളില്‍ പ്രഭാത ഭക്ഷണപദ്ധതി ആരംഭിച്ചു

മാവൂര്‍: അടുവാട് എ.എല്‍.പി. സ്കൂളില്‍ നാട്ടുകാരും അധ്യാപകരും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് പ്രഭാത ഭക്ഷണപദ്ധതി ആരംഭിച്ചു. പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ. നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് പി. മനോഹരന്‍ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ഇത്തരം പ്രഭാതഭക്ഷണ പരിപാടി നടപ്പാക്കുന്ന രണ്ടാമത്തേതും മാവൂര്‍ പഞ്ചായത്തിലെ ഒന്നാമത്തേതുമായ വിദ്യാലയമാണ് അടുവാട് എ.എല്‍.പി. സ്കൂളിന്റെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താന്‍ ഒരുലക്ഷം രൂപ ഫണ്ടില്‍നിന്ന് അനുവദിക്കുമെന്നും അടുവാട് അങ്ങാടിയില്‍ ഒരു ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും എം.എല്‍.എ. പറഞ്ഞു.

ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ മാവൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ് നല്‍കുന്നത്. പാത്രവിതരണത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.സി. രവീന്ദ്രന്‍ നിര്‍വഹിച്ചു. കുട്ടികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണം ബി.പി.ഒ. എന്‍. അജയകുമാര്‍ നടത്തി.കെ.പി. ചന്ദ്രന്‍, പ്രധാനാധ്യാപിക എ. ആമിന, ഇ.കെ. മൊയ്തീന്‍ ഹാജി, സി. ബാലഗോപാല്‍ എന്നിവര്‍ സംസാരിച്ചു.

