അടിയന്തിരാവസ്ഥ പീഡിത സംഘം ധര്‍ണ നടത്തി

വടകര: അടിയന്തിരാവസ്ഥ പീഡിത തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് അടിയന്തിരാവസ്ഥ പീഡിത സംഘം. വടകര റയില്‍വേ പരിസരത്തെ കിണര്‍ ശുദ്ധീകരിച്ചു പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കണമെന്നു അടിയന്തിരാവസ്ഥ പീഡിത സംഘം ആവശ്യപ്പെട്ടു.
അടിയന്തിരാവസ്ഥ പീഡിത തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക ,വടകര റെയില്‍വേ സ്റ്റേഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അടിയന്തിരാവസ്ഥ പീഡിതസംഘം, ഡെമോക്രാറ്റിക് ഹിന്ദു പാര്‍ട്ടി വടകര പൗരാവലി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ റയില്‍വെ സ്റ്റേഷന്‍ പരിസത്ത് നടത്തിയ ധര്‍ണ ഹിന്ദുപാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ടി.പി പദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു .പി എം. അശോകന്‍ അധ്യക്ഷത വഹിച്ചു.

വടകര വിജയന്‍, യോഗാചാര്യ പിണറായി വിജയസ്വാമി, എം എം ഭക്തവത്സലന്‍, പ്രദീപ്, ഗോപി നാറുകാര, ബാബു കൈനാട്ടി, അഡ്വ: ഷീജാമണി, കെകെ ബാലന്‍, വി.അച്യുതന്‍, കെ.രവീന്ദ്രന്‍, സി വാസു, കിഴക്കയില്‍ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

