അടച്ചിട്ടവീടുകളില്‍ നടത്തിയ കവര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡ്

കോഴിക്കോട്: കക്കോടിയിലേയും മേരിക്കുന്നിലേയും അടച്ചിട്ടവീടുകളില്‍ നടത്തിയ കവര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സ്ക്വാഡ്. നോര്‍ത്ത് എ.സി. ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കക്കോടിമുക്കിന് സമീപം മാമ്പറ്റ കേണല്‍ ബിനു ശേഖറിന്റെ വീട്ടില്‍നിന്ന് 21 പവന്റെ ആഭരണമാണ് കഴിഞ്ഞദിവസം മോഷ്ടിച്ചത്. വീട്ടുകാര്‍ അത്തോളിയിലെ തറവാട്ടുവീട്ടില്‍ പോയപ്പോഴായിരുന്നു മോഷണം. ശനിയാഴ്ച രാവിലെ അയല്‍ വീട്ടുകാരാണ് വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. അലമാരയുള്‍പ്പെടെ തകര്‍ത്തനിലയിലായിരുന്നു.

വെള്ളിമാടുകുന്ന് മേരിക്കുന്ന് പത്രോണി നഗര്‍ കോളനി അമ്ബിളിനഗറിലെ സുകൃതി വീട്ടില്‍നിന്ന് മൂന്നു ദിവസം മുമ്പാണ് 30 പവന്റെ ആഭരണവും പണവും കവര്‍ന്നത്. റിട്ട. അധ്യാപകനായിരുന്ന കെ. കൃഷ്ണന്‍കുട്ടിയും കുടുംബവും ആലപ്പുഴയ്ക്ക് പോയപ്പോഴായിരുന്നു സംഭവം.

