KOYILANDY DIARY.COM

The Perfect News Portal

അജിത്ത് കുമാർ ഗിന്നസ് വേൾഡ് റെക്കാഡിലേക്ക്

തിക്കോടി: ആയോധന കലയിലെ ശ്രമകര ഇനമായ ടോർട്ടോയിസ് പോസ്റ്റർ വിഭാഗത്തിൽ പയ്യോളിയിലെ പുതിയോട്ടിൽ അജിത്ത് കുമാർ ഗിന്നസ് വേൾഡ് റെക്കാഡിലേക്ക്. നിലവിലെ ലോകറെക്കോഡായ ചൈനയുടെ പത്തുമിനിറ്റ് ദൈർഘ്യമുള്ള പോസ് ഭേദിക്കലാണ് അജിത്ത്കുമാർ വിജയകരമായി നടത്തിയത്. പതിനാറ് മിനിറ്റ് രണ്ട് സെക്കൻഡ്‌ നീണ്ട പരിപാടിയാണ് കാണികൾക്കുമുന്നിൽ അവതരിപ്പിച്ചത്. ഏകാഗ്രതയും മെയ്‌വഴക്കവും കഠിന പ്രയത്നവും കൊണ്ടാണ് ഗിന്നസ് റെക്കോഡിലേക്ക് അജിത്ത്‌കുമാർ പരിഗണിക്കപ്പെട്ടത്.

തിക്കോടി പെരുമാൾപുരത്ത് നടന്ന പരിപാടി പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ റസിയ ഫൈസൽ, തിക്കോടി ഗ്രാമപ്പഞ്ചായത്തംഗം ബിനു കാരോളി, അധ്യാപകരായ അജയ്ബിന്ദു, സമീർ, മുഹമ്മദ്, തപാൽ വകുപ്പ് അസിസ്റ്റന്റ് സൂപ്രണ്ട് വി.വി. സുരേന്ദ്രൻ, യോഗ ഇൻസ്ട്രക്ടർ സുനിത, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, ഗിരീഷ് എരമംഗലം എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *