KOYILANDY DIARY.COM

The Perfect News Portal

അജയ്ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു

കൊയിലാണ്ടി: രക്താര്‍ബുദം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മുചുകുന്ന് പാലയാടി മീത്തല്‍ ശശിയുടെ മകന്‍ അജയ്(11)യുടെ ചികിത്സയ്ക്കായി നാട്ടുകാര്‍ സഹായ കമ്മിറ്റി രൂപവത്കരിച്ചു. മുചുകുന്ന് നോര്‍ത്ത് യൂ.പി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മത്സ്യ വിതരണ തൊഴിലാളിയായ ശശിയ്ക്ക് മകന്റെ ചികിത്സയ്ക്കാവശ്യമായ പണം സ്വരൂപിക്കാന്‍ ഒരു മാര്‍ഗവുമില്ല. സഹായ കമ്മിറ്റി ഭാരവാഹികള്‍: രജീഷ് മാണിക്കോത്ത്(ചെയ.),വാര്‍ഡ് മെമ്പര്‍ സി.കെ.ശശി(കണ്‍.), പി.രാജന്‍(ഖജാ.).

ചികിത്സാസഹായത്തിനായി കേരളാ ഗ്രാമീണ്‍ ബാങ്ക് മുചുകുന്ന് ശാഖയില്‍ 40241101024876  നമ്പറിൽ
അക്കൗണ്ടും തുറന്നു.

Share news