അച്ഛനേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴ: ചേര്‍ത്തല വടക്കുംകരയില്‍ അച്ഛനേയും മകളേയും മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദ്രന്‍, മകള്‍ വാണി എന്നിവരാണ് മരിച്ചത്. മകളെ കൊന്ന ശേഷം ചന്ദ്രന്‍ ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു. ചന്ദ്രന്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാകുറിപ്പും വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചുവരികയാണ്.



