അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരം നാളെ

മാവൂര്‍: ജവഹര്‍ മാവൂര്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ മത്സരം ഞായറാഴ്ച തുടങ്ങും. മാവൂര്‍-കോഴിക്കോട് റോഡിനോട് ചേര്‍ന്നുള്ള കല്‍പ്പള്ളി ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് ഉദ്ഘാടന മത്സരം.
ഘാന, ഐവറികോസ്റ്റ്, നൈജീരിയ, സുഡാന്‍, കാമറൂണ്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളും ഐ.എസ്.എല്‍. താരങ്ങളും വിവിധ ടീമുകള്‍ക്കുവേണ്ടി ബൂട്ടണിയും. 6000 പേര്‍ക്ക് ഇരുന്ന് കളികാണാനുള്ള ഗാലറി നിര്‍മാണം പൂര്‍ത്തിയാക്കി. കാണികളെയും കളിക്കാരെയും എസ്.എഫ്.എ. അഞ്ചുകോടി രൂപയുടെ ഇന്‍ഷുര്‍ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തില്‍ അല്‍ശബാക്ക് തൃപ്പനച്ചിയും സോക്കര്‍ സ്പോര്‍ട്സിങ് തൃശ്ശൂരും തമ്മില്‍ മാറ്റുരയ്ക്കും.
