അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും
 
        കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ ക്വിസ് മത്സരമായ ഒഡിസിയ- ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ ജില്ലാ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാവും. പത്തു ജില്ലകളില്‍ അഞ്ചിനും നാലു ജില്ലകളില്‍ ആറിനുമാണ് മത്സരം.
ഉപജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയ ടീമുകളാണ് ജില്ലാ മത്സരത്തില്‍ മാറ്റുരയ്ക്കുക. ദേശാഭിമാനി ദിനപത്രം, അക്ഷരമുറ്റം, കിളിവാതില്‍ എന്നിവയെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയ ചോദ്യാവലിയിലാണ് ക്വിസ്. സാധാരണ ക്വിസ് മത്സരങ്ങളിലേതുപോലെ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം തേടുന്നതിന് പകരം ലഘുവിവരണത്തോടെ വസ്തുതകള്‍ അവതരിപ്പിച്ച് അതില്‍നിന്ന് ഉത്തരം തേടുന്ന മാതൃകയിലാണ് ക്വിസ് അവതരണം.ത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമുകള്‍ക്ക് സംസ്ഥാന മെഗാ ഫൈനലില്‍ പങ്കെടുക്കാം.



 
                        

 
                 
                