അക്ഷയകേരളം ക്യാമ്പയിന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: കേരള ടി. ബി. എലിമിനേഷന്‍ മിഷന്‍ അക്ഷയ കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ക്ഷയ രോഗ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തന മികവ് കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യ വകുപ്പിൻ്റെ അക്ഷയ കേരളം പുരസ്‌ക്കാരം വിതരണം ചെയ്തു. കൊയിലാണ്ടി താലൂക്ക് ഗവ: ആശുപത്രിയില്‍ നടന്ന പരിപാടി കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ടി.ബി. ആന്‍ഡ് എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ പി.പി പ്രമോദ് കുമാര്‍ അധ്യക്ഷത വഹിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രമ ചെറുകുറ്റി, പയ്യോളി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി.ഉഷ, പയ്യോളി നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ.പി.സമീറ എന്നിവര്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി. ഡോ. വി.പി.സുജിത് കുമാര്‍, എസ്.ടി.എസ്. പി.കെ. പവിത്രന്‍, എസ്.ടി.എല്‍.എസ് കെ.ഷനല്‍, ടി.ബി.എച്ച്.വി ടി.ശരത് സത്യന്‍, എ.ജയരാജന്‍, കെ.മിനി എന്നിവര്‍ സംസാരിച്ചു.
പടം. അക്ഷയ കേരളം ക്യാംപെയിനിന്റെ ഭാഗമായി ക്ഷയ രോഗ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തന മികവ് കാഴ്ച വെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം കൊയിലാണ്ടി കെ.ദാസന്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

