അക്ഷയകേന്ദ്രങ്ങളിൽ ലഭിക്കുന്ന അപേക്ഷ രേഖകൾ ഉടൻ തിരിച്ചു നൽകണം: ജില്ലാ കലക്ടർ
കോഴിക്കോട്: വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അക്ഷയ കേന്ദ്രങ്ങളിലും അംഗീകൃത ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും സ്വീകരിക്കുന്ന രേഖകളും പകര്‍പ്പുകളും ആവശ്യം കഴിഞ്ഞ ഉടനെ തിരിച്ചു നല്‍കുകയോ നശിപ്പിക്കുകയോ ചെയ്യേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് അറിയിച്ചു.
ജനങ്ങള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ദുരുപയോഗം ചെയ്യുന്നതായി രഹസ്യാനേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൊതു സേവന കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി സമീപിക്കുന്നത് ജനങ്ങള്‍ ഒഴിവാക്കേണ്ടതാണ്. നിയമലംഘനങ്ങള്‍ അറിയിക്കണം കളക്ടര്‍ അറിയിച്ചു.

