അക്രമങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ നടപടി

കൊയിലാണ്ടി: ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി ആഹ്ലാദ പ്രകടനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ തീരുമാനമായി. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത യോഗത്തിൽ പോലീസ് ഇൻസ്പെക്ടർ കെ.എം ബിജു, എസ്.ഐ.സജു എബ്രഹാം, വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് വി.ടി.സുരേന്ദ്രൻ, ടി.കെ.ചന്ദ്രൻ , കെ.വി.സുരേഷ്, പി.കെ.ഭരതൻ, പി.കെ.ബാബു, പപ്പൻ മൂടാടി, കെ.എം. നജീബ്, കെ.കെ.മുഹമ്മദ്, വി.പി.ഇബ്രാഹിംകുട്ടി, കെ.ഷിജു, തുടങ്ങിയവർ പങ്കെടുത്തു.
പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും, എല്ലാ പ്രകടനങ്ങളും വൈകീട്ട് 6 മണിക്ക് മുമ്പ് അവസാനിപ്പിക്കണം. വടകര ലോകസഭാ മണ്ഡലത്തിൽ ജയിക്കുന്ന പാർട്ടിക്ക് പ്രകടനം നടത്താൻ മുൻഗണന നൽകണം, മറ്റുള്ള പ്രകടനങ്ങൾ പിറ്റെ ദിവസം നടത്തണം, പ്രകടനങ്ങളും, പൊതുയോഗങ്ങളും സ്റ്റേഷനിൽ അറിയിച്ച് അനുമതി വാങ്ങണം, പടക്കങ്ങളും സ്ഫോടകവസ്തുക്കളും ഉപയോഗിക്കാൻ പാടില്ല, എല്ലാ കൊടിതോരണങ്ങളും എടുത്തു മാറ്റണം, പ്രകടനങ്ങളിലും മറ്റും ഉണ്ടാകുന്ന അക്രമങ്ങളിൽ നേതൃത്വം കൊടുക്കുന്നവർ ഉത്തരവാദിയായിരിക്കും. 23 ന് രാത്രി പെട്രോളിംഗ് ശക്തമാക്കും.

