ജനപ്രതിനിധികൾക്ക് ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: സർവ്വശിക്ഷ അഭിയാൻ പന്തലായനി ബി. ആർ. സി. നേതൃത്വത്തിൽ ജനപ്രതിനിധികൾക്ക് ദ്വിദിന ശിൽപ്പ ശാല സംഘടിപ്പിച്ചു. സമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം. ശോഭ ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചിറ്റൂർ രവി അദ്ധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. പി. രമണി മുഖ്യാ പ്രഭാഷണം നടത്തി. വിവിധ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഗീതാനന്ദൻ, ഉണ്ണി തിയ്യക്കണ്ടി, പി. രാധ എന്നിവർ ആശംസകൾ നേർന്നു. കെ. ഷിജു സ്വാഗതവും കെ. ജയലത ന്ദിയും പറഞ്ഞു

