KOYILANDY DIARY.COM

The Perfect News Portal

ഹോട്ടലിലെ വരുമാനം ദുരിതാശ്വാസ ഫണ്ടിലേക്ക്

പേരാമ്പ്ര: ആവള മീത്തല്‍ മുക്കിലെ മലബാര്‍ ഹോട്ടല്‍ ഇന്നലെ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വ സഫണ്ടിലേക്ക് പണം കണ്ടെത്താന്‍. കുറുങ്ങോടത്ത് ബാലകൃഷ്ണന്റെ ഉടമസ്ഥയിലുള്ള ഹോട്ടല്‍ രാവിലെ 6.30 മുതല്‍ വൈകിട്ട് 8 മണി വരെ പ്രവര്‍ത്തിച്ചു .

ബാലക്യഷ്ണനും ഭാര്യ ദേവിയും ഒപ്പം നാട്ടുകാരും കൂടി സഹകരിച്ചാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചത്. കച്ചവടത്തില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടുത്ത ദിവസം കൈമാറും.

Share news

Leave a Reply

Your email address will not be published. Required fields are marked *