ഹിമാചലില്‍ കനത്ത മഴയും മഞ്ഞുവീഴ്ചയും; 43 മലയാളികളടക്കം നിരവധി പേര് കുടുങ്ങിക്കിടക്കുന്നു; റോഡുകളും പാലങ്ങളും ഒലിച്ച് പോയി

മണാലി: കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുന്ന മണാലിയില്‍ കൊല്ലങ്കോട് സ്വദേശികളായ 43 പേര് കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങള്‍. ഇവര്‍ കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. ഹൈവേകള്‍ വെള്ളത്തിനടിയിലായതിനാല്‍ ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്. കുളു, മണാലി മേഖലയില്‍ മൂന്നുപാലങ്ങള്‍ ഒലിച്ചുപോയി. കുളു ഡോബിയില്‍ ഒറ്റപ്പെട്ട 19 പേരെ വ്യോമസേന സുരക്ഷിത സ്ഥലത്തെത്തിച്ചു.
