ഹിന്ദി പഠിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചു

കൊയിലാണ്ടി: ഹിന്ദി പഠിക്കാൻ ലളിതമധുര ഹിന്ദി പ്രൈമറി വിദ്യാലയങ്ങളിലെ ഹിന്ദി പഠനം ലളിതവും രസകരവുമാക്കാൻ സർവ ശിക്ഷ അഭിയാൻ കൊയിലാണ്ടി ബി.ആർ.സി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. സുരിലി ഹിന്ദി (ലളിതമധുര ഹിന്ദി) എന്നാണ് പദ്ധതിയുടെ പേര്. പദ്ധതിയുടെ ബി.ആർ.സി.തല ഉദ്ഘാടനം ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്കൂളിൽ ഡോ.എം.ജി.ബൽരാജ് നിർവഹിച്ചു.
പഞ്ചായത്ത് മെമ്പർ കെ. സാദിഖ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ.ഗീതാനന്ദൻ, എം.നാരായണൻ, കെ.സജീവൻ, കെ.എം.ലൈല, എൻ.ഇ .അനിൽകുമാർ, കെ.സുരേഷ് എന്നിവർ സംസാരിച്ചു.

