KOYILANDY DIARY.COM

The Perfect News Portal

ഹാരിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന അല്ലു അര്‍ജുന്റെ അടുത്ത ചിത്രം ദുവഡ ജഗന്നാഥം

സരനോയിഡു എന്ന ചിത്രത്തിന് ശേഷം സ്റ്റൈലിസ്റ്റ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ അടുത്ത ചിത്രം വരുന്നു. ദുവഡ ജഗന്നാഥം എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാരിഷ് ശങ്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പേരും ലോഗോയും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ താരം തന്നെയാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. അല്ലു അര്‍ജുന്റെ പതിനേഴാമത്തെ ചിത്രമാണിത്. 2012 പുറത്തിറങ്ങിയ പവന്‍ കല്യാണിന്റെ ഗബ്ബാര്‍ സിംഗ് എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് ഹാരിഷ്.

Share news