സഹപാഠിക്കൊരു വീട് എന്ന പദ്ധതിയിലേക്ക് ന്യൂഫോം സ്പോര്‍ട്സ് ക്ലബ്ബ് ധനസഹായം നല്കി

താമരശേരി: കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുന്ന സഹപാഠിക്കൊരു വീട് എന്ന പദ്ധതിയിലേക്ക് കൂടത്തായി ന്യൂ ഫോം സ്പോര്‍ട്സ് ക്ലബ്ബിന്റെ ധനസഹായം ക്ലബ്ബിലെ മുതിര്‍ന്ന അംഗം പി.പി. സുബൈര്‍ കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് സി.പി.ഒ. റെജി കരോട്ടിന്‍ കൈമാറി. ചടങ്ങില്‍ ക്ലബ്ബ് ജനറല്‍ സെക്രട്ടറി പി.പി.ജുബൈര്‍ അദ്ധ്യക്ഷത വഹിച്ചു. സെന്റ് മേരീസ് ഹൈസ്കൂള്‍ പി.ടി.എ മെമ്പര്‍ വി.സി. ഇബ്രാഹീം, ടി. ശ്രീലിജ്, എ.കെ. നിസാര്‍, എ.കെ. മജീദ്, ടി.കെ. ജീലാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ലബ്ബ് ട്രഷറര്‍ കെ.പി. അഷ്റഫ് സ്വാഗതവും സെക്രട്ടറി സി.കെ. മുജീബ് നന്ദിയും പറഞ്ഞു
