സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു

കോഴിക്കോട്: ലോക പ്ലാസ്റ്റിക് സര്‍ജറി ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് സൗജന്യ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലായ് 15 ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് ക്യാമ്പ്. ജന്മനായുള്ള രൂപവൈകല്യങ്ങള്‍, പൊള്ളല്‍, അപകടങ്ങള്‍, ശസ്ത്രക്രിയ തുടങ്ങിയവ മൂലമുള്ള രൂപവൈകല്യങ്ങള്‍, ഉണങ്ങാത്ത വൃണങ്ങള്‍ എന്നിവ മൂലം കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം.
ആസ്റ്റര്‍ മിംസിലെ പ്ലാസ്റ്റിക് വാസ്കുലാര്‍ ആന്റ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗമാണ് ക്യാമ്പ് നടത്തുന്നത്. സീനിയര്‍ കണ്‍സള്‍ട്ടന്റും വകുപ്പ് മേധാവിയുമായ ഡോ. കെ.എസ് കൃഷ്ണകുമാര്‍, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. സജു നാരായണന്‍, ഡോ. അജിത്കുമാര്‍ പതി , കണ്‍സള്‍ട്ടന്റായ ഡോ. ബിബിലാഷ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് രോഗനിര്‍ണയത്തിന്റെയും ചികിത്സയുടെയും ഭാഗമായി വേണ്ടിവന്നേക്കാവുന്ന ലാബ് ടെസ്റ്റുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവ് ലഭ്യമാകും. കൂടാതെ ആസ്റ്റര്‍@30 കാമ്പയിന്റെ ഭാഗമായി പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയയും ലഭ്യമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി അപ്പോയന്‍മെന്റ് ബുക്ക് ചെയ്യുന്നതിനും 7511175888 എന്ന നമ്പറില്‍ വിളിക്കാം.

