സ്കൂളില്‍ വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പ്

ഡല്‍ഹി: സ്കൂളില്‍ വിളമ്പിയ ഉച്ച ഭക്ഷണത്തില്‍ ചത്ത പാമ്പ്. ഫാരിദാബാദിലുള്ള ഗവണ്മെന്റ് സ്കൂളിലാണ് സംഭവം. ചോറും ദാലും ചേര്‍ന്നുള്ള ഭക്ഷണത്തിലാണ് ചത്ത പാമ്പിന് കുഞ്ഞിനെ കണ്ടെത്തിയത്. അന്താരാഷ്ട്ര കൃഷ്ണബാവനാമൃത സംഘ (ഇസ്കോണ്‍)മാണ് സ്കൂളില്‍ ഭക്ഷണം വിതരണം ചെയ്തതെന്ന് പ്രിന്‍സിപ്പല്‍ ബ്രാജ് ബാല പറഞ്ഞു.
മിക്ക കുട്ടികളും ഭക്ഷണം കഴിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിച്ചവരിലൊരാള്‍ ഛര്‍ദ്ദിച്ചു. മറ്റ് ചില കുട്ടികള്‍ക്ക് ശാരീരീക അസ്വാസ്ഥ്യത അനുഭവപ്പെട്ടു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികള്‍ ഭക്ഷണം കഴിച്ച ശേഷമാണ് ഭക്ഷണത്തില്‍ നിന്നും ചത്ത നിലയില്‍ പാമ്പിനെ കണ്ടെത്തിയത്. മറ്റ് സ്കൂളുകളിലേക്കും ഇതേ ഭക്ഷണം തന്നെ നല്‍കിയിരുന്നു. ഭക്ഷണത്തില്‍ നിന്നും പാമ്പിനെ കണ്ടെത്തിയ വിവരം അവിടെയും അറിയിച്ചിട്ടുണ്ട്.

