സ്വാതന്ത്ര്യ ദിന സുരക്ഷ: കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ബോംബ് സ്ക്വോഡ് പരിശോധന നടത്തി

കൊയിലാണ്ടി: സ്വാതന്ത്രദിനാഘോഷത്തിന്റെ സുരക്ഷയുടെ ഭാഗമായി ചേമഞ്ചേരി മുതൽ മാഹി വരെയുള്ള റെയിൽവെ സ്റ്റേഷനുകളിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. വടകര റൂറൽ ജില്ലാ പോലീസ് ബോംബ് സ്ക്വോഡിന്റെ നേതൃത്വത്തിലണ് പരിശോധന നടത്തിയത്.
എസ്.ഐ. എൻ. അനിൽകുമാർ, പി. സന്തോഷ്, എം. രഞ്ജിത്ത്, കെ.വി.സുമേഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ടിൻസി എന്ന നായയാണ് പരിശോധന നടത്തിയത്.

