സ്വര്‍ണക്കടത്ത് കേസ്; മുഖ്യപ്രതി അഡ്വ. ബിജു മോഹന്‍ കീഴടങ്ങി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി അഡ്വക്കേറ്റ് ബിജു മോഹന്‍ കീഴടങ്ങി. കൊച്ചിയിലെ ഡി ആര്‍ ഐ ഓഫീസില്‍ അഭിഭാഷകനൊപ്പമെത്തി കീഴടങ്ങുകയായിരുന്നു. ഇന്നലെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളയിരുന്നു. കീഴടങ്ങിയ ബിജുമോഹനെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്‍റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.

സ്വര്‍ണ്ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയാണെന്ന് ഡിആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. പിപിഎം തിരുവനന്തപുരം ഷോറൂം മാനേജര്‍ ഹക്കീമും ഡയറക്ടര്‍മാരും ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായ് സ്ഥാപനത്തില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് പിടിയിലായ സെറീന മൊഴി നല്‍കിയിരുന്നു.

