സ്വപ്ന സുരേഷിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണം. കെ. സുരേന്ദ്രൻ

കൊയിലാണ്ടി: സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിൻ്റെ ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേസന്വേഷണം മുന്നോട്ടു പോകാതിരിക്കാനാണ് പ്രധാന പ്രതിയായ സരിത്തിൻ്റെ തട്ടികൊണ്ട് പോകലിന് പിന്നിലെന്നും അദ്ധേഹം പറഞ്ഞു. .

കേരളത്തിൽ അസാധാരണമായ സാഹചര്യമാണ് നിലനിൽക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ ചില ഭാഗങ്ങൾ മാത്രമാണ് പുറത്ത് വന്നത്. ഇത്തരമൊരു സാഹചര്യത്തിൽ അന്വേഷണത്തെ നേരിടാൻ തയ്യാറാവണം. അദ്ദേഹം ചോദിച്ചു.ജില്ലാ സെക്രട്ടറി വി.കെ സജീവൻ, വായനാരി വിനോദ്, പി രഘുനാഥ്, ജയ് കിഷ് മാസ്റ്ററും പത്രസമ്മേളനത്തിൽ പങ്കെടുത്തു.


