സ്വകാര്യ സെക്യുരിറ്റി മേഖലയിൽ പ്രവര്‍ത്തിക്കുന്നവരുടെ കുറഞ്ഞ വേതനം 18,000 രൂപയാക്കണം

കോഴിക്കോട്: സ്വകാര്യ സെക്യുരിറ്റി മേഖലയിലും ഹൗസ് കീപ്പിങ് രംഗത്തും പ്രവര്‍ത്തിക്കുന്നവരുടെ കുറഞ്ഞ വേതനം 18,000 രൂപയാക്കി നിശ്ചയിക്കണമെന്ന് ജില്ലാ സെക്യുരിറ്റി ആന്‍ഡ് ലേബര്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്സ് യുനിയന് (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു വി.കെ. മുകുന്ദന് ഉദ്ഘാടനം ചെയ്തു. കെ.പി. ശിവദാസന്‍ ആധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: കെ.കെ. മമ്മു (പ്രസി.) കെ.പി. ശിവദാസന്‍ (സെക്ര.) അരവിന്ദാക്ഷന് (ട്രഷ.) പി.കെ. ബഷീര്‍, പി.എം. തോമസ്, ഭാരതി (വൈ. പ്രസി.) ജി. ലാല്‍, എം. ഭാസ്കരന്, നിഷ (ജോ. സെക്ര.).
