സ്മൃതി രേഖകള്‍ – കവിതാസമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി : ചേമഞ്ചേരിയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സുപരിചതനായ എന്‍.കെ.കെ. മാരാര്‍ രചിച്ച കവിതാ സമാഹാരം ‘സ്മൃതി രേഖകള്‍’ പ്രകാശനം ചെയ്തു. പൂക്കാട് എഫ്.എഫ് ഹാളില്‍ പ്രശസ്ത സാഹിത്യകാരന് യു.കെ. കുമാരന് ശിവദാസ് ചേമഞ്ചേരിക്ക് ‘സ്മൃതി രേഖകള്‍’ നല്കി പ്രകാശനം നിര്‍വ്വഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അശോകന് കോട്ട് അദ്ധ്യക്ഷത വഹിച്ചു.
യു.കെ. രാഘവന് കവിതകളെ സദസ്യര്‍ക്ക് പരിചയപ്പെടുത്തി. കന്മന ശ്രീധരന്, സി.വി. ബാലകൃഷ്ണന്, കെ.ടി. രാധാകൃഷ്ണന്, വിജയന് കണ്ണഞ്ചേരി, സി. അപ്പൂട്ടി, പ്രൊഫ. എം.പി. ശ്രീധരന് നായര്‍, ടി.പി. രാഘവന്, കെ. പി. സത്യന്, ബിനീഷ് ചേമഞ്ചേരി, ദേവനന്ദ എന്നിവര്‍ സംസാരിച്ചു. മാടഞ്ചേരി സത്യനാഥന് സ്വാഗതവും ഇ. ഗംഗാധരന് നന്ദിയും പറഞ്ഞു. എന്‍.കെ.കെ. മാരാര്‍ ചടങ്ങിൽ മറുപടി പറഞ്ഞു.
