KOYILANDY DIARY.COM

The Perfect News Portal

സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്‌

ദുബൈ: യാത്രികര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാബിനില്‍ സ്മാര്‍ട്ട് കൂളിംഗ് ഗ്ലാസ് ഉപയോഗിക്കാനൊരുങ്ങി എമിറേറ്റ്‌സ്‌. യാത്രക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് സേവനം ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഓഗ് മെന്റഡ് റിയാലിറ്റി ഗ്ലാസുകള്‍ ധരിച്ച ജീവനക്കാരെ ഇതിനായി കമ്പനി സജ്ജമാക്കും. ഈ സ്മാര്‍ട്ട് ഗ്ലാസില്‍ യാത്രികരുടെ പേരും അവരുടെ താല്‍പ്പര്യങ്ങളും തെളിയും. ഇത് അനുസരിച്ചാണ് ജീവനക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.

കൂടുതല്‍ വ്യക്തിപരമായ മികച്ച സേവനങ്ങള്‍ യാത്രികര്‍ക്ക് ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എമിറേറ്റ്സിന്റെ ചീഫ് ഡിജിറ്റല്‍ ആന്‍ഡ് ഇന്നോവേഷന്‍ ഓഫീസര്‍ ക്രിസ്റ്റഫ് മ്യുള്ളര്‍ പറഞ്ഞു.

Advertisements

വിമാനത്താവളങ്ങളിലേക്ക് നയിക്കുന്നതിനും ഭക്ഷണ പട്ടികകള്‍ കണ്ടെത്തുന്നതിനും സഹായിക്കുന്ന കണ്ണടകള്‍ യാത്രികര്‍ക്ക് നല്‍കാനും പദ്ധതിയുണ്ട്. യാത്രികര്‍ക്ക് കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ വിമാനകമ്പനിയെ ആധുനികവത് ക്കരിക്കുന്നതിന് വേണ്ടിയാണ് കഴിഞ്ഞ വര്‍ഷം മ്യുള്ളറിനെ ചുമതലപ്പെടുത്തിയത്.

ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് വ്യത്യസ്തമായി ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറിയ വിമാനകമ്പനികളില്‍ നിന്നുള്ള ഭീഷണി ശക്തമായ സാഹചര്യത്തിലാണ് കൂടുതല്‍ മികച്ച സേവനങ്ങള്‍ ഒരുക്കി ഉപഭോക്താക്കളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമം കമ്പനി നടത്തുന്നത്.

നോര്‍വീജിയന്‍ എയര്‍ ഷട്ടില്‍ എ എസ് എയുടെ പ്രവര്‍ത്തനം നോര്‍ത്ത് അറ്റ് ലാന്റിക് റൂട്ടിലേക്ക് വ്യാപിപ്പിക്കുന്നതുപോലെയുള്ള ചെറുവിമാന കമ്പനികളുടെ പ്രവര്‍ത്തനം ഗള്‍ഫ് വിമാനകമ്പനികള്‍ക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പുതിയ സാങ്കേതികവിദ്യക്ക് കഴിയുമെന്ന വിശ്വാസത്തില്‍ ഇതില്‍ കൂടുതല്‍ നിക്ഷേപം നടത്തുകയാണ് കമ്പനി.

Share news

Leave a Reply

Your email address will not be published. Required fields are marked *