ശ്രീരാജ് ൻ്റെ കുടുംബത്തിന് DYFI യുടെ സ്നേഹവീട്: എ. എ. റഹീം തറക്കല്ലിട്ടു
കൊയിലാണ്ടി: ശ്രീരാജ് ൻ്റെ കുടുംബത്തിന് DYFI യുടെ സ്നേഹവീട്: എ. എ. റഹീം തറക്കല്ലിട്ടു. കോവിഡ് ബാധിച്ച് മരിച്ച മുചുകുന്ന് കോളേജ് യൂണിറ്റ് ജോ. സെക്രട്ടറി ശ്രീരാജ് (സാബു) ൻ്റെ കുടുംബത്തിന് ഡി.വെ.എഫ്.ഐ മുചുകുന്ന് മേഖലകമ്മറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹവീടിന് തറക്കല്ലിട്ടു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം സ്നേഹവീടിൻ്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് പി.അനൂപ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജില്ലാസെക്രട്ടറി വി. വസീഫ്, ജില്ലാപ്രസിഡൻ്റ് എൽ.ജി ലിജിഷ്, സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.പി. ഷിബു, ഏരിയ കമ്മറ്റിഅംഗം സി.കെ. ശ്രീകുമാർ, ബ്ലോക്ക് സെക്രട്ടറി എ.കെ. ഷൈജു, ലോക്കൽ സെക്രട്ടറി കെ. സത്യൻ എന്നിവർ സംസാരിച്ചു. മേഖലസെക്രട്ടറി പി. വിനു സ്വാഗതം പറഞ്ഞു.


