സേവാഭാരതി അയ്യപ്പ സേവാകേന്ദ്രം ആരംഭിച്ചു

കൊയിലാണ്ടി: സേവാഭാരതിയുടെ 8 മത് അയ്യപ്പസേവാകേന്ദ്രം മനയടത്ത് പറമ്പ് ക്ഷേത്രത്തിനു സമീപം ആരംഭിച്ചു. അയ്യപ്പൻമാർക്ക് വിരിവെക്കാനും, കുളിക്കാനും, വിശ്രമിക്കാനും, ശൗചാലയം, മെഡിക്കൽ വിഭാഗം എന്നിവയാണ് കേന്ദ്രത്തിലുണ്ടാവുക. കൊളത്തൂർ അദ്വൈതാശ്രമത്തിലെ സ്വാമിനി ശിവാനന്ദപുരി ഉൽഘാടന കർമ്മം നിർവ്വഹിച്ചു. മുരളീധര ഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
കൊയിലാണ്ടിമാതാ അമൃതാനന്ദമയീ മഠത്തിലെ ബ്രഹ്മചാരി ജയശങ്കർ ജി, അഡ്വ.വി.സത്യൻ, കെ.എം.രജി, ശിവപ്രസാദ്, ഗുരുസ്വാമി പായിച്ചേരി കണ്ണൻ, കെ.എം.രാജീവൻ, എൻ.കെ.നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു.

