സുരക്ഷ പെയിൻ & പാലിയേറ്റീവ് അത്തോളി മേഖലാ കൺവൻഷൻ
കൊയിലാണ്ടി: സുരക്ഷ പെയിൻ & പാലിയേറ്റീവ് അത്തോളി മേഖലാ കൺവൻഷൻ എം.എൽ.എ കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്തു. സമ്പൂർണ ഹോം കെയർ പ്രഖ്യാപനം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് നിർവഹിച്ചു. തൃശൂർ ഡെൻ്റൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. എസ് സുധ മുഖ്യാതിഥിയായി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിനിലെ സീനിയർ സൈക്കോളജിസ്റ്റ് സത്യപാലൻ ക്ലാസെടുത്തു. സുരക്ഷ ചെയർമാൻ ബാലു അത്തോളി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സിന്ധു സുരേഷ്, പന്തലായനി ബ്ലോക്ക് പഞ്ചായത്തംഗം സുധ കാപ്പിൽ, ആർ കെ മനോജ്, പി എം ഷാജി, കെ പ്രദീഷ് എന്നിവർ സംസാരിച്ചു. കെ ബി രഞ്ജിത് സ്വാഗതവും, എൻ ടി മനോജ് നന്ദിയും പറഞ്ഞു.

