സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് താലൂക്ക്തല പരിശീലനം നടത്തി
കൊയിലാണ്ടി : സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് കൊയിലാണ്ടിയില്‍ താലൂക്ക്തല പരിശീലനം നടത്തി. സൊസൈറ്റി അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി. മോഹനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. കെ.പി. കുഞ്ഞമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
പി. വിശ്വന്‍, കെ.കെ. മുഹമ്മദ്, ജമീല കാനത്തില്‍, പി. ബാബു, എം.പി. ഷിബു, പി. അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ. ചന്ദ്രന്‍ സ്വാഗതവും കെ. ഷിജു നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഐ.ആര്‍.പി.സി. കണ്ണൂര്‍ ജോ. സെക്രട്ടറി കെ.വി. ഗോവിന്ദന്‍, മെഡിക്കല്‍ കോളജ് പാലിയേറ്റീവ് നഴ്‌സ് ഷീന, ലീഡിങ്ങ് ഫയര്‍മാന്‍ ആനന്ദന്‍ എന്നിവര്‍ പരിശീലന ക്ലാസ്സുകള്‍ നയിച്ചു.



