KOYILANDY DIARY.COM

The Perfect News Portal

സുനീതിക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്തോടെ വീടൊരുങ്ങുന്നു

കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണീം മുഖത്ത് സുനീതിക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്തോടെ വീടൊരുങ്ങുന്നു. ഭർത്താവ് മോഹനന്റെ മരണത്തോടെ തികച്ചും നിരാലംബരായ കുടുംബത്തിന് പ്രദേശത്തെ ഏ.വി.ബാലൻ സ്മാരക സമിതിയാണ് വീട് നിർമ്മാണം ഏറ്റെടുത്തത്. തറക്കല്ലിടൽ കർമ്മം ആർ.എസ്.എസ്. പ്രാന്ത കാര്യവാഹ് പി.ഗോപാലൻകുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

12 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്ന വീട് നിർമ്മാണത്തിന് വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നു. വിജയ ബാങ്കിന്റെ ശാഖയിൽ A/C – No: 2033010 12000001 എന്ന നമ്പറിൽ പണം അയക്കാവുന്നതാണ്.  IFSC: കോഡ് VIJBO002033.

ചടങ്ങിൽ ടി.ടി.സുരേന്ദ്രൻ, പി.കെ.ലൈജു, ടി.സി, രാജു, കൗൺസിലർ കെ.വി.സുരേഷ്, പി.കെ.ദയാനന്ദൻ, കെ.വി. ബിന്ദു, തുടങ്ങിയവരും നിരവധി നാട്ടുകാരും പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *