സുനന്ദ പുഷ്കറിന്റെ മരണക്കേസില്‍ ശശി തരൂരിന് ജാമ്യം

ഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണക്കേസില്‍ ഭര്‍ത്താവും എംപിയുമായ ശശിതരൂരിന് ജാമ്യം. ഡല്‍ഹി പാട്യാലഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം പ്രത്യേക കോടതി തരൂരിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിന്റെ പേരില്‍ ഡല്‍ഹി പൊലീസ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. ഇതിനു പിന്നാലെയാണ് തരൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
അതിനിടെ, കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി കോടതിയെ സമീപിച്ചു. എന്നാല്‍ തരൂരും പൊലീസും ഇതിനെ എതിര്്ത്ത് രംഗത്തെത്തി. സ്വാമിക്ക് കേസുമായി ബന്ധപ്പെടാനുള്ള അവകാശമില്ലെന്നായിരുന്നു തരൂരിന്റെ അഭിഭാഷകന്റെ വാദം. കേസ് പരിഗണിക്കുന്നത് ഈ മാസം 26 ലേക്ക് മാറ്റി.

