സി.പി.ഐ.(എം) ജില്ലാ സമ്മേളനം മഹിളാ അസോസിയേഷൻ പോസ്റ്റർ ക്യാമ്പയിൻ നടത്തി

കൊയിലാണ്ടി: സി. പി. ഐ. (എം) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ പോസ്റ്റർ ക്യാമ്പയിൻ നടത്തി. ഡിസംബർ 10ന് കൊയിലാണ്ടിയലിൽ നടക്കുന്ന മഹിളാ സംഗമത്തിന് മുന്നോടിയായാണ് കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന പോസ്റ്റർ ക്യാമ്പയിൻ നടത്തിയത്.
മേഖലാ പ്രസിഡണ്ട് എ. ലളിത, നഗരസഭാ കൗൺസിലർ കെ. ടി. ബേബി, മേഖലാ കമ്മിറ്റി അംഗങ്ങളായ സുധ കിഴക്കെപ്പാട്ട്, വസന്ത, തുളസി റാണി, ബേബി തുടങ്ങിയവർ നേതൃത്വം നൽകി. ജനുവരി 2, 3, 4 തിയ്യതികളിലായാണ് ജില്ലാ സമ്മേളനം.

