സി.പി.എം.നേതാവ് പൂഞ്ചോല പത്മനാഭൻ അന്തരിച്ചു

കൊയിലാണ്ടി: പേരാമ്പ്ര ഏരിയയിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച പൂഞ്ചോല പത്മനാഭൻ (72) നിര്യാതനായി. ദീർഘകാലം സി പി ഐ എം പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗവും, മേപ്പയൂർ ലോക്കൽ സെക്രട്ടറിയും, മികച്ച പ്രാസംഗികനും, സഹകരിയുമായിരുന്നു .
പ്രഥമ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗവും 2000 ൽ ജില്ലാ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചു . ദേശാഭിമാനി സബ്എഡിറ്ററും കണ്ണൂർ, കൊച്ചി റിപ്പോർട്ടറും ആയിരുന്നു . പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രി പ്രസിഡണ്ട്, മേപ്പയൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, മേപ്പയ്യൂർ അർബൻ ബാങ്ക് ഡയറക്ടർ, മേപ്പയ്യൂർ കോ: ഒപ്പറേറ്റീവ് പ്രിന്റിംഗ് പ്രസ് പ്രസിഡണ്ട് ,കൊയിലാണ്ടി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മെമ്പർ ,കർഷക സംഘം പേരാമ്പ്ര ഏരിയാ കമ്മിറ്റി സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ്. കൊയിലാണ്ടി താലൂക്ക് സെക്രട്ടറി, പേരാമ്പ്ര മണ്ഡലം സെക്രട്ടറി, കണ്ണൂർ താലൂക്ക് കമ്മിറ്റി അംഗം, നിർമാണ തൊഴിലാളി യൂണിയൻ ജില്ലാ ജോയിന്റ് കൺവീനർ, ചുമട്ട് തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട്, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാക്കമ്മിറ്റി അംഗം, പേരാമ്പ്ര താലൂക്ക് സെക്രട്ടറി, ദേശാഭിമാനി സ്റ്റഡി സർക്കിൾ
ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു .
ഭാര്യ: പ്രേമ. മക്കൾ: മിലി, മിലൻ (മലബാർ ഗോൾഡ്). മരുമക്കൾ: മുരളി കണ്ണങ്കോട്ട് ( കൈനാട്ടി), രചന ഒളിവലം (കടമ്പൂർ ഹയർ സെക്കന്ററി സ്ക്കൂൾ). സഹോദരങ്ങൾ: സരോജിനിയമ്മ പ്രളളിക്കര), പത്മിനിയമ്മ (വടകര), കൗമുദി (നന്മണ്ട), പ്രേമചന്ദ്രൻ (റിട്ടയേർഡ് എ.എസ്.ഐ’ പേരാമ്പ്ര) .
