സി.എ വിദ്യാര്‍ഥിനി മിഷേലിന്‍െറ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു

തിരുവനന്തപുരം: കൊച്ചി കായലില്‍ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജി വര്‍ഗീസിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. സംഭവത്തിന്‍െറ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി പി.കെ മധു അറിയിച്ചു.
അതേസമയം ഇന്ന് മിഷേലിന്‍െറ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മകളുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു. അനൂപ് ജേക്കബ് എം.എല്‍.എ, കേരള കോണ്‍ഗ്രസ്-ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എന്നിവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു. മകളുടെ മരണം ആത്മഹത്യയാണെന്ന് താന്‍ ഒരിക്കലും കരുതുന്നില്ലെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം പിതാവ് ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.

