KOYILANDY DIARY.COM

The Perfect News Portal

സി​റാ​ജുല്‍​ഹു​ദാ സില്‍​വര്‍​ ജൂ​ബി​ലി സ​മാ​പ​ന​ സ​മ്മേ​ളനം ​​കാ​ന്ത​പു​രം ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: മനു​ഷ്യ​ത്വ​ത്തിനും ധാര്‍മ്മികതക്കുമെ​തി​രെ​യു​ള്ള യു​ദ്ധ​മാ​ണ് ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തില്‍ ന​ട​ക്കു​ന്ന​തെ​ന്ന് അ​ഖി​ലേന്ത്യാ സു​ന്നി ജം​ഇ​യ്യ​ത്തുല്‍ ഉ​ല​മ ജ​നറല്‍സെ​ക്രട്ട​റി കാ​ന്ത​പു​രം എ​.പി അ​ബൂ​ബ​ക്കര്‍ മു​സ്​ലി​യാര്‍ പ​റഞ്ഞു. വംശീ​യ വി​രോ​ധം പ​ച്ച​യാ​യി പ്ര​ക​ടി​പ്പി​ച്ച്‌ അ​ഭ​യാര്‍​ത്ഥി​ക​ളോ​ട് പോലും ക്രൂ​ര​ത കാ​ട്ടു​ന്ന ഭ​ര​ണ​ക്ര​മ​ത്തില്‍ ലോ​ക​ത്തി​ന് എ​ന്ത് നീ​തി​യാ​ണ് പ്ര​തീ​ക്ഷി​ക്കാന്‍ ക​ഴി​യു​ക​യെ​ന്ന് കാ​ന്ത​പു​രം ചോ​ദി​ച്ചു. കു​റ്റ്യാ​ടി സി​റാ​ജുല്‍​ഹു​ദാ സില്‍​വര്‍​ ജൂ​ബി​ലി സ​മാ​പ​ന​സ​മ്മേ​ള​ന​ത്തില്‍ മു​ഖ്യ​പ്ര​ഭാഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേഹം. അ​ശ​ര​ണര്‍​ക്കു മു​ന്നില്‍ വാ​തില്‍ തു​റ​ക്കു​ന്ന​താ​ണ് മ​നു​ഷ്യ​ത്വ​പ​രമാ​യ സ​മീ​പനം.

ഏ​ഴു മു​സ്ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്‍മാര്‍​ക്ക് വി​ല​ക്കേര്‍​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ വി​ഭാ​ഗീ​യ​ത​യു​ടെ​യും വര്‍​ഗ്ഗീ​യ​ത​യു​ടെ​യും സ​ന്ദേ​ശ​മല്ലാ​തെ മ​റ്റെ​ന്താ​ണ് അ​മേ​രി​ക്കന്‍ പ്ര​സിഡന്റ് ലോ​ക​ത്തി​ന് നല്‍​കു​ന്നതെന്നും അദ്ദേഹം ചോദിച്ചു.
മാ​നുഷി​ക മൂ​ല്യ​ങ്ങള്‍ ഉ​യര്‍​ത്തി​പ്പി​ടി​ക്കാനും പാവ​ങ്ങ​ളോ​ട് ക​നി​വുകാ​ട്ടാ​നു​മാ​ണ് പ​രി​ശു​ദ്ധ ഇ​സ്ലാം പഠി​പ്പി​ക്കു​ന്ന​ത്. അമ്പത് വര്‍ഷം ഈ രാ​ജ്യ​ത്തെ രാ​ഷ്ട്രീ​യ പ്ര​ക്രി​യ​ക​ളില്‍ വലി​യ പ​ങ്ക് വ​ഹി​ച്ച സ​മു​ന്ന​തനാ​യ ഒ​രു പാര്‍​ല​മെന്റ്‌ അം​ഗ​ത്തോ​ട് മ​ര​ണ​സ​മയ​ത്ത് പോലും ബ​ന്ധ​പ്പെ​ട്ട​വര്‍ നീ​തി​കേ​ട് കാ​ണി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ മ​ക്കളും സ​മൂ​ഹവും പ​റ​യുമ്പോള്‍ നാം എ​വി​ടെ​യാ​ണ് എ​ത്തി​നില്‍​ക്കു​ന്നത്.
ന​മ്മു​ടെ സ​ങ്കുചി​ത താത്​പ​ര്യ​ങ്ങള്‍​ക്ക് വേ​ണ്ടി മ​നു​ഷ്യ​മ​ന​സുക​ളെ പ​ര​സ്പ​രം അ​ക​റ്റ​രുത്. എല്ലാ വൈ​വി​ധ്യ​ങ്ങ​ളെയും ഉള്‍​ക്കൊ​ള്ളു​ന്ന​താ​ണ് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ സ​വി​ശേ​ഷ​തയെന്നും ഇ​ത് ആരും മ​റ​ക്കരുതെന്നും കാ​ന്ത​പു​രം പറഞ്ഞു. ബ് ലീഗ്‌മിഷന്‍ അംബാ​സി​ഡര്‍ ശൈഖ്‌അബ്ദുല്‍അബ്ബാസ് നാഇഫ് സമാപന സമ്മേളനം ഉദ്ഘാ​ടനം ചെയ്തു.സമസ്ത കേരള ജംഇ​യ്യ​ത്തുല്‍ഉലമാ പ്രസി​ഡന്റ് ഇ. സുലൈ​മാന്‍ മുസ്ലിയാര്‍ അദ്ധ്യ​ക്ഷത വഹി​ച്ചു.
Share news

Leave a Reply

Your email address will not be published. Required fields are marked *