സിപിഐ എം നേതൃത്വത്തില്‍ പ്രതിഭാസംഗമവും ജീവകാരുണ്യ പ്രവര്‍ത്തനവും സംഘടിപ്പിച്ചു

കിളിമാനൂര്‍ > സിപിഐ എം കരവാരം ലോക്കല്‍ പരിധിയിലെ പുല്ലൂര്‍മുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമവും ജീവകാരുണ്യ പ്രവര്‍ത്തനവും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ളസ് കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് ബ്രാഞ്ചിന്റെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഒപ്പം ഇരുകാലുകള്‍ക്കും ചലനശേഷി നഷ്ടപ്പെട്ട് വര്‍ഷങ്ങളായി കിടപ്പിലായിരുന്ന കല്ലമ്പലം പുല്ലൂര്‍മുക്ക് മുകളുംപുറത്ത് കോളനിയിലെ നിര്‍ധന കുടുംബാംഗം ബാബുവിന് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ വാക്കര്‍ വാങ്ങിനല്‍കി.
തുടര്‍ന്ന് മുകളുംപുറം കോളനിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണയോഗം സിപിഐ എം കരവാരം ലോക്കല്‍ സെക്രട്ടറി എസ് മധുസൂദനക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ശ്രീരംഗന്‍ അധ്യക്ഷനായി. കരവാരംപഞ്ചായത്ത് പ്രസിഡന്റ് ഐ എസ് ദീപ, വൈസ് പ്രസിഡന്റ് എസ് സുരേഷ്കുമാര്‍, പി കൊച്ചനിയന് തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ബൈജു സ്വാഗതവും ഷിജു നന്ദിയും പറഞ്ഞു

