സിഡി കാണാതായതില്‍ ദുരൂഹത: കോടിയേരി
സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്‍ പറഞ്ഞ സിഡി കാണാതായതില്‍ ദുരൂഹതയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
സൂക്ഷിക്കാനേല്‍പ്പിച്ച മറ്റു സാധനങ്ങളെല്ലാം ഉണ്ട്. സിഡിയും പെന്‍ഡ്രൈവും മാത്രം എങ്ങനെ ഇല്ലാതായി. ഇതേപ്പറ്റി അടിയന്തിരമായി അന്വേഷിച്ച് വസ്തുതകള്‍ പുറത്തുകൊണ്ടുവരണം. അല്ലെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സംശയത്തിന്റെ നിഴലിലാകുമെന്നും അദ്ദേഹം പറഞ്ഞു.