KOYILANDY DIARY.COM

The Perfect News Portal

സിക്ക വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ചു

ജോഹനാസ്ബര്‍ഗ്: ലോകജനതയെ ഭീതിയിലാഴ്ത്തി പടരുന്ന സിക്ക വൈറസ് ബാധ ദക്ഷിണാഫ്രിക്കയിലും സ്ഥിരീകരിച്ചു. ജോഹനാസ്ബര്‍ഗില്‍ സന്ദര്‍ശനം നടത്താനെത്തിയ കൊളംബിയന്‍ ബിനിനസുകാരനിലാണ് വൈറസ് ബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി ആരോണ്‍ മോട്സോലെദി അറിയിച്ചു. ജോഹനാസ്ബര്‍ഗിലെ സ്വകാര്യ പതോളജി ലാബിലെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസിന്റെ(എന്‍ഐസിഡി) നിരീക്ഷണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സിക്കാ വൈറസിനെതിരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ബ്രസീലിലും ദക്ഷിണ അമേരിക്കയിലുമാണ് സിക്കാ വൈറസ് ഏറ്റവും ഭീതി പടര്‍ത്തുന്നത്.രോഗത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും നിലവില്‍ മരുന്നില്ലെന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

Share news