സാമൂഹ്യ വിരുദ്ധർ കോഴികളെ വിഷം കൊടുത്തു കൊന്നതായി പരാതി

കൊയിലാണ്ടി: വീട്ടമ്മ വളർത്തുന്ന കോഴികളെ സാമൂഹ്യ വിരുദ്ധർ വിഷം കൊടുത്തു കൊന്നതായി പരാതി. കാപ്പാട് ചമ്മനപൊയിൽ തസിയ എന്ന വീട്ടമ്മ വളർത്തുന്ന കോഴികളെയാണ് സാമൂഹ്യ വിരുദ്ധർ വിഷം കൊടുത്തു കൊന്നത്. ചേമഞ്ചേരി പഞ്ചായത്ത് വനിതകൾക്ക് നൽകിയ മുട്ട കോഴികളെയാണ് കൂട്ടിനകത്തേക്ക് അരി മണിയിൽ വിഷം ചേർത്ത് നൽകി കൊന്നത്.
വീടിനോട് ചേർന്നുള്ള കൂടിനകത്ത് കഴിഞ്ഞ ദിവസം കാലത്താണ് കോഴികൾ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടത്. പത്ര കടലാസിൽ കൂട്ടിലേക്കിട്ട വിഷമടങ്ങിയ തീറ്റയുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. നേരത്തെ ചിലർ കോഴിക്കൂടിനെ പറ്റി പരാതിപ്പെടുകയും പഞ്ചായത്ത് അധികൃതരും ഹെൽത്ത് ഇൻസ്പെക്ടും പരിശോധനടത്തി പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതികാര നടപടിയെന്ന് സംശയിക്കുന്നതായി വീട്ടുടമ അറിയിച്ചു.

ഇതു സംബന്ധിച്ച് കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ചത്ത കോഴിയെ തിരുവങ്ങൂർ വെറ്റിനറി ഹോസ്പിറ്റലിൽ ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി. ഈ കഴിഞ്ഞ ദിവസവും വീട്ടമ്മമാർക്കുള്ള മുട്ട കോഴി വിതരണം മൃഗം ശുപത്രിയിൽ നടന്നിരുന്നു. വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ നടപടി വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അമ്പേഷ ണം ആരംഭിച്ചു.

