സമാധാനത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സി.പി.എം. ആഗ്രഹിക്കുന്നത്: കോടിയേരി ബാലകൃഷ്ണന്‍

നാദാപുരം: എല്ലാവിധ അഭിപ്രായങ്ങളും നാട്ടില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും സമാധാനത്തിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ് സി.പി.എം. ആഗ്രഹിക്കുന്നതെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വളയത്ത് ആലക്കല്‍ കുഞ്ഞിക്കണ്ണന്‍ രക്തസാക്ഷി ദിനാചരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. പ്രതീഷ് അധ്യക്ഷത വഹിച്ചു.
ഇന്ന് മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ നാളെ സി.പി.എമ്മിലേക്ക് വരും. അതിനാല്‍ അവര്‍ ജീവിച്ചിരിക്കേണ്ടത് സി.പി.എമ്മിന്റെ ആവശ്യമാണ്. അതിനാലാണ് സി.പി.എമ്മിന്റെ നേതാക്കള്‍ സമാധാന പ്രവര്‍ത്തനത്തിന് മുന്‍തൂക്കം കൊടുക്കുന്നത്. സമാധാന പ്രവര്‍ത്തനമെന്ന് പറയുമ്പോള്‍ പാര്‍ട്ടി അണികള്‍ അത് ദൗര്‍ബല്യമായി കാണേണ്ടതില്ല.

