സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശില്പശാല നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് യു.കെ.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർമാൻ അഡ്വ: കെ.സത്യൻ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു, കൗസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, ഊരാളുങ്കൽ പ്രസിഡണ്ട് രമേശൻ പാലേരി, കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ സി.കെ. വാസു, വിജേഷ് ഉപ്പാലക്കൽ, എം.ജി. ബൽരാജ്, ആർ.കെ. ദീപ, എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി. വത്സല സ്വാഗതവും വി.എം. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. വിവിധ സെക്ഷനുകളിലായി വിദ്യാഭ്യാസ വിദഗ്ധർ, സാങ്കേതിക വിദഗ്ധർ, രക്ഷിതാക്കളുടെ പ്രതിനിധികൾ, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

