സത്യസായി ബാബയുടെ 94-ാം ജന്മദിനം ആഘോഷിച്ചു
കൊയിലാണ്ടി: ശ്രീ സത്യസായി ബാബയുടെ 94-ാം ജന്മദിനം കൊയിലാണ്ടി ശ്രീ സത്യസായി സേവാസമിതി വിവിധ ആത്മീയ സേവന പ്രവർത്തനങ്ങളിലൂടെ ആചരിച്ചു. ജൻമദിനമായ നവംബർ 23 ശനിയാഴ്ച പുലർച്ചെ ഓംകാര ജപവും, സുപ്രഭാതവും, നഗരസങ്കീർത്തനവും നടന്നു. നവംബർ 9, 10 തിയ്യതികളിൽ 24 മണിക്കൂർ നീണ്ട ഗ്ലോബൽ ഭജനയും, നവംബർ 17 ന് ഗ്രാമസേവയുടെ ഭാഗമായി രാജീവ് ഗാന്ധി കോളനി ശുചീകരണവും, മെഡിക്കൽ ക്യാമ്പും, കോളനിവാസികളുടെ കുടുംബ സംഗമവും നടന്നു. തുടർന്ന് ജ്യോതിർ ധ്യാന പരിശീലനവും, സഹസ്രനാമ അർച്ചനയും, ഭജനയും നടന്നുസ്ക്കൂൾ വിദ്യാർത്ഥികൾക്ക് പ്രസാദ വിതരണവും നടന്നു.
