KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് പകര്‍ച്ചവ്യാധിയും പനിമരണവും തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് പനിവ്യാപനവും പനിമരണവും തുടരുന്നു. ഇന്നലെ സംസ്ഥാനത്ത് 8 പേര്‍ വിവിധ പനി ബാധിച്ച്‌ മരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചീകരണ യഞ്ജം ഇന്നും തുടരും.

അഞ്ച് പേര്‍ ഡെങ്കിപനി ബാധിച്ചും രണ്ട് പേര്‍ വൈറല്‍ പനി ബാധിച്ചും, ഒരാള്‍ എച്ച്‌ വണ്‍ എന്‍ വണ്ണും ബാധിച്ചുമാണ് ഇന്നലെ മരണപ്പെട്ടത്. ഇതോടെ ഈ മാസം പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 104 ആയി. 104 ല്‍ 56 പേരും മരണപ്പെട്ടത് ഡെങ്കി ബാധിച്ചാണ്.

24000ത്തിലധികം പേരാണ് ഇന്നലെ മാത്രം പനി ബാധിച്ച്‌ ആശുപത്രികളില്‍ ചികിത്സ തേടിയതെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി പരിഗണിച്ചാല്‍ ചികിത്സ തേടിയവരുടെ എണ്ണം ഇനിയും വര്‍ധിക്കും. പനി ബാധിക്കുന്നവരുടെ എണ്ണത്തിലും മരണനിരക്കിലും കുറവ് വന്നിട്ടില്ല എന്നാണ് ഇത് തെളിയിക്കുന്നത്.

Advertisements

അതിനിടെ പനി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ശുചീകരണ യഞ്ജം ഇന്നും തുടരും. ക്ലബുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. മൂന്ന് ദിവസത്തെ ശുചീകരണ യഞ്ജത്തിലൂടെ കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

വഴിക്കടവില്‍ ഡങ്കിപ്പനി പടരുന്നു; ഒരാഴ്ചക്കിടെ മൂന്നു മരണം

മലപ്പുറം വഴിക്കടവില്‍ ഡങ്കിപ്പനി പടരുന്നു. ഒരു മാസത്തിനിടെ അഞ്ചു പേരാണ് വഴിക്കടവ് പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. പനി മരണങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ഒരാഴ്ചക്കിടെയാണ് വഴിക്കടവ് പഞ്ചായത്തില്‍ മൂന്നു പേര്‍ ഡെങ്കിപ്പനി ബാധിച്ച്‌ മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച കുട്ടിക്ക് മൂന്നു വയസ്സായിരുന്നു പ്രായം. മരണവും രോഗവും കൂടുന്നതോടെ നാട്ടുകാര്‍ വലിയ ഭീതിയിലാണ്. റബര്‍ തോട്ടങ്ങള്‍ അടക്കമുള്ള കൊതുകിന്‍റെ ഉറവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലെ വീഴ്ചയാണ് വഴിക്കടവില്‍ ഡെങ്കിപ്പനി കൂട്ടാനുള്ള കാരണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. വഴിക്കടവ് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് മലപ്പുറം ഡി.എം ഒ പറഞ്ഞു

അതിനിടെ വേതന വര്‍ധന ആവശ്യപ്പെട്ട് സമരരംഗത്തുള്ള നഴ്സുമാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരത്തിലേക്ക് കടക്കുകയാണ്. ആശുപത്രി മാനേജ്മെന്‍റുകളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനമാകാത്തതി്ല്‍ പ്രതിഷേധിച്ചാണ് സമരം. സമരത്തിന്‍റെ ഭാഗമായി നഴ്സുമാരുടെ സംഘടന സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. വേതന വര്‍ധന വര്‍ധന പഠിക്കാന്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ പണിമുടക്കി സമരത്തിലേക്കില്ലെന്നാണ് സമരത്തിലുള്ള സംഘടനകളുടെ നിലപാട്.

Share news

Leave a Reply

Your email address will not be published. Required fields are marked *