ഷിഗല്ല ബാക്ടീരിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരന്‍ മരിച്ചു

കോഴിക്കോട്: ഷിഗല്ല ബാക്ടീരിയ ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരന്‍ മരിച്ചു. കോഴിക്കോട് പുതുപ്പാടി തേക്കില്‍ ഹര്ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത് . സിയാന്റെ ഇരട്ട സഹോദരന്‍ സയാനും രോഗബാധയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട് . 2016 ലും ഷിഗല്ല ബാക്ടീരിയ ബാധിച്ച് മൂന്ന്‍ മരണങ്ങള്‍ ഉണ്ടായിരുന്നു.
കുടല്‍ കരണ്ടുതിന്നുന്ന ഷിഗല്ല ബാക്ടീരിയ മൂലം കടുത്ത വയറിളക്കമാണ് ഉണ്ടാകുന്നത്. കുട്ടികളെയാണു കൂടുതലായി ബാധിക്കുന്നത്. കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ കരണ്ടുതിന്നും. മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്കു വരും. വയറിളക്കത്തിനു പുറമെ വയറു വേദനയും ഛര്‍ദിയും ശരീരത്തിനു ചൂടും കാണും. മലിന ജലത്തിലൂടെയാണ് പ്രധാനമായും ഷിഗെല്ല പടരുന്നത്. മലിനജലം കുടിവെള്ളത്തില്‍ കലരുന്നത് ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

